Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വീടിന് തീയിട്ട് കുടുംബനാഥന്‍ തൂങ്ങിമരിച്ചു

തിരുവനന്തപുരം- വീടിന് തീവച്ച ശേഷം കുടുംബനാഥന്‍ സമീപത്തെ റബര്‍ പുരയിടത്തില്‍ തൂങ്ങിമരിച്ചു. തിരുവനന്തപുരം കല്ലറ പാങ്ങോടാണ് സംഭവം. കൊച്ചാലംമൂട് സ്വദേശി നസറൂദ്ദീനാണ് (50) മരിച്ചത്. കുടുംബപ്രശ്‌നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പാങ്ങോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടാണ് അയല്‍വാസികള്‍ സ്ഥലത്തെത്തിയത്. അപ്പോഴേക്കും വീട് ഭാഗികമായി കത്തിയിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ തീയണയ്ക്കാനുള്ള ശ്രമം നടക്കുമ്പോഴാണ് സമീപത്തെ റബര്‍ പുരയിടത്തില്‍ നസറുദ്ദീനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. നസറുദ്ദീനും ഭാര്യയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി നസറുദ്ദീന്‍ ഇവിടെ ഒറ്റക്കായിരുന്നുവെന്നാണ് പറയുന്നത്.

 

Latest News