30 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

ജയ്പൂര്‍ - യുവാക്കള്‍ക്ക് 30 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നതായിരിക്കും കോണ്‍ഗ്രസിന്റെ പ്രകടന പത്രികയെന്ന് രാഹുല്‍ ഗാന്ധി. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി, ബിരുദധാരികള്‍ക്ക് അപ്രന്റീസ്ഷിപ്പ് തുടങ്ങി വന്‍പ്രഖ്യാപനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഒഴിഞ്ഞുകിടക്കുന്ന ഏകദേശം 30 ലക്ഷം സര്‍ക്കാര്‍ തസ്തികകള്‍ നികത്തുമെന്നും കര്‍ഷകര്‍ക്ക് വിളകളുടെ താങ്ങുവില നിയമപരമായി ഉറപ്പാക്കുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പര്‍ ചോരുന്നത് തടയാന്‍ നിയമം കൊണ്ടുവരും. താത്കാലിക ജീവനക്കാര്‍ക്ക് സാമൂഹിക സുരക്ഷയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 5000 കോടി രൂപയുടെ പണ്ടും രാഹുല്‍ഗാന്ധി വാഗ്ദാനം നല്‍കി ബിരുദദാരികള്‍ക്ക് ഒരു വര്‍ഷം അപ്രന്റീസ്ഷിപ്പ് ലഭ്യമാക്കും. ഒരു ലക്ഷം രൂപയും ഇക്കാലയളവില്‍ നല്‍കും. തൊഴിലിനുള്ള അവകാശം കോണ്‍ഗ്രസ് ഉറപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
സര്‍ക്കാര്‍ മേഖലകളില്‍ 30 ലക്ഷത്തോളം ഒഴിവുകളുണ്ട്. മോഡിക്ക് ഇത് നികത്താനാവുന്നില്ല. ബി.ജെ.പിക്കും സാധിക്കുന്നില്ല. അധികാരത്തില്‍ വന്നാല്‍ ഈ തസ്തികകള്‍ നികത്തുകയാണ് തങ്ങളുടെ ആദ്യചുവടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

 

Latest News