Sorry, you need to enable JavaScript to visit this website.

ഷോപ്പിംഗ് കോംപ്ലക്‌സിലെ ബാത്ത് റൂമില്‍ ഒളി ക്യാമറ: ഒരാള്‍ പിടിയില്‍

എടപ്പാള്‍- കുറ്റിപ്പുറം റോഡിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ ലേഡീസ് ബാത്ത്‌റൂമില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി. ബംഗാള്‍  സ്വദേശിയാണ് പിടിയിലായത്. 

യുവതി ശുചിമുറിയില്‍ കയറിയ സമയം തൊട്ടടുത്ത ജെന്റ്‌സ് ബാത്ത് റൂമില്‍ നിന്ന് മൊബൈല്‍ ഉയര്‍ത്തിപ്പിടിക്കുകയായിരുന്നു യുവാവ്. പെണ്‍കുട്ടി പുറത്തിറങ്ങി ക്യാമറ വെച്ച റൂം പൂട്ടുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തി കസ്റ്റഡിയിലെടുക്കുകയും
ചെയ്തു. ഫോണില്‍ നിന്ന് വീഡിയോ കണ്ടത്താനായിട്ടില്ല. പരാതിക്കാരില്ലാതെ വന്നതോടെ ഇയാളെ ഉപാധികളോടെ വിട്ടയച്ചു. ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി പിടിച്ചെടുത്തു.

Latest News