എസ്. എഫ്. ഐ നേതാവിനെ കെ. എസ്. യു നേതാവ് മര്‍ദ്ദിച്ചതായി പരാതി

വടകര- എസ്. എഫ്. ഐ പയ്യോളി ഏരിയാ കമ്മിറ്റി അംഗത്തെ കെ. എസ്. യു നേതാവ് മര്‍ദ്ദിച്ചതായി പരാതി. മുചുകുന്ന് ഗവ. കോളേജ് യൂണിറ്റ് ജോയിന്റ് സെക്രട്ടറിയും ഒന്നാം വര്‍ഷ വിദ്യാര്‍ഥിയുമായ മുഹമ്മദ് അദ്നാനെ കെ. എസ്. യുക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. 

പരീക്ഷ എഴുതാന്‍ എത്തിയപ്പോഴായിരുന്നു ആക്രമണമെന്ന് എസ്. എഫ്. ഐ പ്രവര്‍ത്തകര്‍  പറഞ്ഞു. പരീക്ഷയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട അദ്നാനെ അധ്യാപകര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നെന്നും എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.

ചെവിയ്ക്കും തലയ്ക്കും പരിക്കേറ്റ് ആദ്യം മൂടാടിയില്‍ പ്രാഥമിക ചികിത്സക്കായി എത്തിക്കുകയും പിന്നീട്  കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. രാഷ്ട്രീയമായ ആശയ തര്‍ക്കത്തിന്റെ ഒടുവില്‍ അദ്‌നാനെ ആക്രമിക്കുമെന്ന് വാട്സ് ആപ്പിലൂടെ  ഭീഷണി മുഴക്കിയിരുന്നതായും എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Latest News