ജിദ്ദ- ചുങ്കത്തറ പഞ്ചായത്തിലെ നിർധനയായ രോഗിക്ക് ജിദ്ദ നിലമ്പൂർ മണ്ഡലം കെ എം സി സി സമാഹരിച്ച ചികിത്സ ഫണ്ട് ജിദ്ദ നിലമ്പൂർ മണ്ഡലം കെ എം സി സി സീനിയർ വൈസ് പ്രസിഡൻ്റ് ഹഖ് കൊല്ലേരി മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും എസ്ടിയു സംസ്ഥാന ഉപാധ്യക്ഷനുമായ കെ ടി കുഞ്ഞാന് കൈമാറി. ചടങ്ങിൽ ചുങ്കത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് പറമ്പിൽ ബാവ , ട്രഷറർ ഇസ്മായിൽ ഹാജി , വൈസ് പ്രസിഡൻ്റ് ചെമ്മല മുഹമ്മദ് ഹാജി, യൂത്ത് ലീഗ് സെക്രട്ടറി അംജദ് ചീരക്കുഴി, റഫീഖ് ചെമ്മല, കെ എം സി സി നേതാക്കളായ സിറാസ് കരുളായി, അഫ്സൽ മുണ്ടശ്ശേരി, റഫീഖ് കരുളായി , ജാഫർ മോയിക്കൽ എന്നിവരും സന്നിഹിതരായിരുന്നു.






