രാജിവെച്ച ഹൈക്കോടതി ജഡ്ജി ബി.ജെ.പിയില്‍ ചേര്‍ന്നു, ഇതുപോലെ ഒരാള്‍ ആവശ്യമെന്ന് പാര്‍ട്ടി നേതാവ്

കൊല്‍ക്കത്ത-രണ്ടു ദിവസം മുമ്പ് രാജിവെച്ച  കല്‍ക്കത്ത ഹൈക്കോടതിയിലെ ജഡ്ജി  അഭിജിത് ഗംഗോപാധ്യായ ബി.ജെ.പിയില്‍ ചേര്‍ന്നു. താന്‍ കാവി പാര്‍ട്ടിയില്‍ ചേരുകയാണെന്ന്
ചൊവ്വാഴ്ച ഹൈക്കോടതി ജഡ്ജി സ്ഥാനം രാജിവച്ച ശേഷം അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
ഇന്ന്, ഞാന്‍ പുതിയ മേഖലയില്‍ പ്രവേശിച്ചു. ബി.ജെ.പിയില്‍ ചേരുന്നതില്‍ സന്തോഷമുണ്ട്, പാര്‍ട്ടിയുടെ കര്‍മഭടനായി പ്രവര്‍ത്തിക്കും. അഴിമതി നിറഞ്ഞ തൃണമൂല്‍ ഭരണത്തെ സംസ്ഥാനത്ത് നിന്ന് പുറത്താക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം- ഔദ്യോഗിക അംഗത്വമെടുത്ത ശേഷം അദ്ദേഹം പറഞ്ഞു.
സാള്‍ട്ട് ലേക്കിലെ ബിജെപി ഓഫീസില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സുകാന്ത മജുംദാര്‍ പാര്‍ട്ടി പതാക കൈമാറി അദ്ദേഹത്തിന് ഉജ്ജ്വല സ്വീകരണം നല്‍കി.
പശ്ചിമ ബംഗാളിലെ  രാഷ്ട്രീയത്തിന് അഭിജിത് ഗംഗോപാധ്യായയെപ്പോലെ ഒരാളെ ആവശ്യമാണെന്ന് നിയമസഭയിലെ പ്രതിപക്ഷ നേതാവും  ബിജെപി നേതാവുമായ സുവേന്ദു അധികാരി പറഞ്ഞു.

 

Latest News