മുരളീധരന് എന്തിനാണ് വെപ്രാളം, രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടതെന്ന് പത്മജയുടെ മറുപടി

തൃശൂര്‍ - ബി ജെ പിയിലേക്ക് പോകുന്നതിനെ നിശിതമായി വിമര്‍ശിച്ച കെ മുരളീധരന് മറുപടിയുമായി പത്മജ വേണുഗോപാല്‍. കെ മുരളീധരനും കെ കരുണാകരനും എല്‍ ഡി എഫുമായി കൈകൊടുത്തപ്പോള്‍ താന്‍ എതിര്‍ത്തില്ല. പിന്നെയെന്തിനാണ് മുരളീധരന് ഇപ്പോള്‍ ഈ വെപ്രാളമെന്ന് പത്മജ ചോദിച്ചു. രാഷ്ട്രീയം നോക്കിയല്ല രക്തബന്ധം കണക്കാക്കേണ്ടത്. പത്തിരുപത് വര്‍ഷം മുരളീധരനില്‍ നിന്ന് അടി കൊണ്ടപ്പോള്‍ ആരും തന്നെ പിന്തുണച്ചില്ല. അച്ഛന്‍ ഏറ്റവും എതിര്‍ത്തത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയാണ്. ബിജെപിയില്‍ ചേരാന്‍ ഇന്നലെ രാത്രിയാണ് തീരുമാനമെടുത്തത്. കോണ്‍ഗ്രസ് വിടണം എന്ന് നേരത്തേ തീരുമാനിച്ചതാണെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.

 

Latest News