പത്മജ മാത്രമല്ല, ഇനിയും കൂടുതല്‍ കോണ്‍ഗ്രസുകാര്‍ ബി ജെ പിയിലേക്ക് വരാനുണ്ടെന്ന് കെ.സുരേന്ദ്രന്‍

തിരുവനന്തപുരം - പത്മജ വേണുഗോപാല്‍ ബി ജെ പിയിലേക്ക വരുന്നതില്‍ പ്രതികരണവുമായി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്‍ രംഗത്ത്. ധാരാളം പേര്‍ നരേന്ദ്ര മോഡിയില്‍ ആകൃഷ്ടരായി ബി ജെ പിയില്‍ ചേരുന്നു. കേരളത്തിലും കോണ്‍ഗ്രസിന്റെ പതനം തുടങ്ങി. ലോകസഭാ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് കേരളത്തില്‍ തകര്‍ന്ന് തരിപ്പണമാകും. ഇനി സി പി എമ്മിനെ നേരിടാന്‍ ബി ജെ പി മാത്രമാകും ഉണ്ടാകുക. മോഡി തരംഗം കേരളത്തിലും ആഞ്ഞടിക്കുകയാണ്. കൂടുതല്‍ പേര് ബി ജെ പിയിലേക്ക് വരാനുണ്ട്. ഇ ഡിയെ പേടിച്ചാണ് പത്മജ ബി ജെ പിയിലേക്ക് പോകുന്നതെന്ന് പറയുന്നവരും ബി ജെ പിയിലേക്ക് വരാന്‍ ചര്‍ച്ച നടത്തിയവരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

 

Latest News