വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നു

തിരുവനന്തപുരം - ആറ്റിങ്ങലില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. 50 പവന്‍ സ്വര്‍ണാഭരണങ്ങളും നാലര ലക്ഷം രൂപയും കവര്‍ന്നു. വലിയകുന്ന് സ്വദേശി ഡെന്റല്‍ സര്‍ജന്‍ ഡോ. അരുണ്‍ ശ്രീനിവാസിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം ബന്ധുവിന്റെ മരണ ചടങ്ങില്‍ പങ്കെടുക്കാന്‍ അരുണും കുടുംബവും വര്‍ക്കലയില്‍ പോയതായിരുന്നു. ചടങ്ങുകള്‍ പൂര്‍ത്തിയാക്കി രാത്രി തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍ വാതില്‍ തുറന്നു കിടക്കുന്നതായാണ് കണ്ടത്. വീടിനുള്ളില്‍ പരിശോധിച്ചപ്പോള്‍ കിടപ്പുമുറിയിലെ ലോക്കര്‍ തകര്‍ത്ത നിലയിലായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവികള്‍ പരിശോധിച്ചുവരികയാണ്.

Latest News