റിയാദ്- റിയാദ് നഗരത്തിലും പരിസരപ്രദേശങ്ങളിലും നാളെ വരെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചിലയിടങ്ങളില്‍ ഭേദപ്പെട്ട മഴ ലഭിക്കും. ഇന്ന് രാത്രിയും നാളെ പകലുമാണ് മഴയുണ്ടാവുക.
തലസ്ഥാന നഗരത്തിന് പുറമെ ദര്‍ഇയ, മുസാഹമിയ, ശഖ്‌റാ, റുമാഹ്, മജ്മ, താദിഖ്, അല്‍ഗാത്ത്, സുല്‍ഫി, മറാത്ത്, ഹുറൈമലാ, ദവാദ്മി, അഫീഫ്, അല്‍ഖുവയ്യ, ഹോത്താ ബനീ തമീം, ഹരീഖ് എന്നിവിടങ്ങളിലെല്ലാം മഴക്ക് സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.