കോഴിക്കോട്ട് വനിതകളുടെ  രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു 

കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി രക്ത ബാങ്കില്‍ നടത്തിയ വനിതകളുടെ രക്ത ദാനക്യാമ്പില്‍ നിന്ന്.  

കോഴിക്കോട്- ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേഴ് ഫോറം, ലയണ്‍ ലേഡി ഫോറം, ഫാറൂഖ് ട്രെയിനിംങ് കോളേജ് എന്‍ എസ് എസ്  യൂണിറ്റും  സംയുക്തമായി കോട്ടപ്പറമ്പ് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി രക്ത ബാങ്കില്‍ വനിതകളുടെ രക്ത ദാനക്യാമ്പ് നടത്തി.   ആശുപത്രിയില്‍ നടന്ന ചടങ്ങ്  സാഹിത്യകാരി  ഡോ: കെ.പി സുധീര ഉദ്ഘാടനം നിര്‍വഹിച്ചു. ലേഡി ലയണ്‍ ഫോറം സെക്രട്ടറി  റീജ ഗുപ്ത അദ്ധ്യക്ഷത വഹിച്ചു.   ലയണ്‍ വിനീഷ് വിദ്യാധരന്‍ മുഖ്യാതിഥിയായിരുന്നു.   ആശുപത്രി സൂപ്രണ്ട് ഡോ: സുജാത, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.പി.പി പ്രമോദ് കുമാര്‍ എന്നിവര്‍  സംസാരിച്ചു.  എന്‍ എസ് എസ് ജില്ലാ  കോഓര്‍ഡിനേറ്റര്‍ ഫസീല്‍ അഹമ്മദ്, ലയണ്‍സ്  ജില്ലാ സെക്രട്ടറി സെല്‍വരാജ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.  ലയണ്‍ ഡോ. സുമംഗല, ലയണ്‍ തനിഷ്മ കുമരേഷന്‍, ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. അഫ്‌സല്‍, സി ബി ഡി എഫ് പ്രസിഡണ്ട് സി അനില്‍കുമാര്‍, വിജിത്ത് കുളങ്ങരത്ത്, സി പി എം അബ്ദുറഹ്മാന്‍, ജയകൃഷ്ണന്‍ മാങ്കാവ്, ഷാജി അത്തോളി, എന്നിവര്‍ പങ്കെടുത്തു.   കാലിക്കറ്റ് ബ്ലഡ് ഡോണേഴ്‌സ് ഫോറം സെക്രട്ടറി ഷാജഹാന്‍ നടുവട്ടം സ്വാഗതവും വൈസ് പ്രസിഡണ്ട് സിന്ധു സൈമണ്‍ നന്ദിയും രേഖപെടുത്തി.


 

Latest News