പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക്, നാളെ മോഡിയെ കാണും

ന്യൂദൽഹി- കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്കെന്ന് വീണ്ടും റിപ്പോർട്ട്. നാളെ(വ്യാഴം)ദൽഹിയിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നാണ് വാർത്ത. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകളായ പത്മജ വേണുഗോപാൽ നാളെ ദൽഹിയിൽ പ്രധാനമന്ത്രി മോഡിയെയും ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദയെയും സന്ദർശിക്കും. 
ഇന്ന് രാവിലെ മുതൽ പത്മജ ബി.ജെ.പിയിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാൽ പിന്നീട് ഇക്കാര്യം നിഷേധിച്ച് ഇവർ സമൂഹമാധ്യമത്തിൽ കുറിപ്പിട്ടു. ഏതാനും മണിക്കൂറുകൾക്ക് ശേഷം പോസ്റ്റ് പിൻവലിച്ചാണ് പത്മജ ദൽഹിയിലേക്ക് തിരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി 2004ൽ മുകുന്ദപുരത്ത്‌നിന്ന് ലോക്‌സഭയിലേക്കും തൃശൂരിൽനിന്ന് 2021 ൽ നിയമസഭയിലേക്കും മത്സരിച്ച് പത്മജ വേണുഗോപാൽ പരാജയപ്പെട്ടിരുന്നു.

ബി.ജെ.പിയിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ പത്മജയുടെ ബയോ മാറ്റി; നിഷേധ വാർത്ത മുക്കി, കൂടെയുണ്ടെന്ന് ടൈറ്റിൽ ബാനർ

Latest News