Sorry, you need to enable JavaScript to visit this website.

മോഡിയുടെ തെരഞ്ഞെടുപ്പ് പ്രസംഗങ്ങള്‍ മലയാളമടക്കം ഭാഷകളിലേക്ക് എഐ വിവര്‍ത്തനം ചെയ്യും

ന്യൂദല്‍ഹി- തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നവീന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താന്‍ ബി.ജെ.പി. ഇതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പ്രസംഗങ്ങള്‍ നിര്‍മിതബുദ്ധി (എഐ) ഉപയോഗിച്ച് മലയാളമടക്കമുള്ള ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യും.
മലയാളം കൂടാതെ കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഒഡിയ, പഞ്ചാബി, മറാത്തി എന്നീ ഭാഷകളിലേക്കാണ് തത്സമയം വിവര്‍ത്തനം ചെയ്യുക. എട്ടു ഭാഷകളില്‍ നാലെണ്ണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടേതാണെന്നത് ഈ മേഖലയില്‍ ബി.ജെ.പി നല്‍കുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സംസ്ഥാനങ്ങളിലാകും എഐ കൂടുതല്‍ ഉപയോഗിക്കുക. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടന്ന കാശി തമിഴ് സംഗമത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തമിഴിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചിരുന്നു. ഇതൊരു പുതിയ തുടക്കമാണ്. എനിക്ക് നിങ്ങളിലേക്ക് എത്തിച്ചേരുന്നത് എളുപ്പമാക്കുമെന്ന് പ്രതീക്ഷിക്കുന്നു- പ്രധാനമന്ത്രി അന്ന് പറഞ്ഞു.

 

Latest News