അൽ ഹസ്സ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) അൽ ഹസ്സ ഏരിയ കമ്മിറ്റി മൂന്ന് ചികിത്സാ ധനസഹായങ്ങൾ കൈമാറി.
പ്രസിഡൻ്റ് ഫൈസൽ വാച്ചാക്കലിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ നിർവാഹക സമിതി യോഗത്തിലെടുത്ത തീരുമാനപ്രകാരം അൽ ഹസ്സ ഒ.ഐ.സി സി സാമൂഹ്യക്ഷേമ ഫണ്ടിൽ നിന്നും കേരളത്തിലെ കോൺഗ്രസ് നേതാക്കളായ കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം, ശാഫി പറമ്പിൽ എം എൽ എ എന്നിവരുടെ അഭ്യർത്ഥന പ്രകാരം പാലക്കാട് ജില്ലയിലെ തൃത്താലയിലും, കൊല്ലം ജില്ലയിലെ ചവറയിലും, തൃശൂർ ജില്ലയിൽ ചേലക്കരയിലുമാണ് മൂന്ന് ചികിത്സാ ധനസഹായങ്ങൾ കൈമാറിയത്.
വൃക്ക സംബന്ധമായ അസുഖം കാരണം ദുരിതത്തിൽ കഴിയുന്ന പാലക്കാട് തൃത്താല മണ്ഡലത്തിലെ നാഗലശ്ശേരി പഞ്ചായത്തിൽ പിലാക്കാട്ടിരി സ്വദേശി കുട്ടന് അൽ ഹസ്സ ഒ ഐ സി സി യുടെ അരലക്ഷം രൂപയുടെ ധനസഹായം കെ പി സി സി വൈസ് പ്രസിഡൻ്റ് വി ടി ബൽറാം കുട്ടൻ്റെ കുടുംബത്തിന് കൈമാറി.
എ കെ ഷാനിബ്, കെ പി എം ശരീഫ് ,സലീം പെരിങ്ങോട്, മുരളി മാസ്റ്റർ, കെ കെ നൗഫൽ, ഒ എം കരീം, ഇ കെ ആബിദ്, റസാഖ് എന്നിവർ സന്നിഹ്ദരായിരുന്നു.
കൊല്ലം ചവറയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി ചികിത്സയിൽ കഴിയുന്ന ഒന്നര വയസ്സുകാരി ശ്രീവേദ എന്ന പിഞ്ചു കുഞ്ഞിൻ്റെ തുടർചികിത്സക്ക് 53000 ( അൻപത്തി മൂവ്വായിരം ) രൂപയുടെ ധനസഹായം മുൻ ഹുഫൂഫ് ഒ ഐ സി സി പ്രസിഡൻ്റ് മന്മഥൻ ചവറ ശ്രീവേദമോളുടെ പിതാവ് ശ്രീജിത്തിന് കൈമാറി.
ചടങ്ങിൽ യൂത്ത് കോൺഗ്രസ് മുൻ കൊല്ലം ജില്ലാ പ്രസിഡൻ്റ് അരുൺ രാജ്, ചവറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം ഗിരീഷ്, ചവറ വെസ്റ്റ് മണ്ഡലം പ്രസിഡൻ്റ് ജയപ്രകാശ്, മുൻ ഹുഫൂഫ് ഒ ഐ സി സി പ്രസിഡൻ്റ് കുഞ്ഞുമോൻ കായംകുളം, പാലമേൽ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് സജീവ് പൈനംമൂട്ടിൽ, ചിത്രാലയം രാമചന്ദ്രൻ ,എം രാജേന്ദ്രൻപിള്ള, ശ്രീവേദ ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ ഷിബുരാജ്, കൺവീനർ കിഷോർ തിരിവിത്തറ, ഐഎൻടിയുസി നേതാവ് രത്നകുമാർ, കെ സി വേണു എന്നിവർ സന്നിഹ്ദരായിരുന്നു.
തൃശൂർ ചേലക്കരയിൽ ഒഐസിസി മെമ്പറുടെ ഭാര്യയുടെ കിഡ്നി സംബന്ധമായ രോഗത്തിന് ചികിത്സാ ധനസഹായമായി ഇരുപത്തി അയ്യായിരം രൂപ അൽ ഹസ്സ ഒ ഐ സി സി വൈസ് പ്രസിഡൻ്റ് അർശദ് ദേശമംഗലം കൈമാറി.