ഹജ് 2024 മെഹ്‌റം സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊണ്ടോട്ടി - ഈ വര്‍ഷം ഹജിന് തെരഞ്ഞെടുക്കപ്പെട്ടവരില്‍ പുരുഷ മെഹ്‌റം ഹജിന് പോകുന്നതോടെ  പിന്നീട് ഹജ് നിര്‍വഹിക്കുവാന്‍ കഴിയാത്ത സ്ത്രീകള്‍ക്കായി നീക്കിവെച്ച സീറ്റിലേക്ക് കേന്ദ്ര ഹജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്‍ 500 സീറ്റുകളാണ് ഇതിനായി നീക്കി വെച്ചത്. കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പ് നടത്തും. മെഹ്‌റം വിഭാഗത്തിലേക്ക് അപേക്ഷിക്കാന്‍ യോഗ്യരായ സ്ത്രീകള്‍  https://www.hajcommittee.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം. തുടര്‍ന്ന് രേഖകള്‍ അപ്‌ലോഡ് ചെയ്യണം. ഈ മാസം 15നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകര്‍ക്ക് 2025 ജനുവരി 31 വരേ കാലാവധിയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. അപേക്ഷയില്‍ പുരുഷ മെഹ്‌റവുമായുള്ള ബന്ധം വ്യക്തമാക്കണം. ഒരു കവറില്‍ പരമാവധി അഞ്ച് പേരായതിനാല്‍ നിലവില്‍ അഞ്ച് പേരുള്ള കവറുകളില്‍ മെഹ്‌റം ക്വാട്ടയില്‍ അപേക്ഷിക്കാനാകില്ല.

 

Latest News