Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം കൈയും കാലും കൂട്ടിക്കെട്ടിയ നിലയില്‍

പുതുച്ചേരി-കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം നഗരത്തിലെ അഴുക്കുചാലില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. പുതുച്ചേരിയില്‍ സാളൈ നഗറിലെ വീടിന് സമീപത്തെ ഓടയിലാണ് ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഓടയില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം ലഭിച്ചത്.
രണ്ടു ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്. രണ്ട് കൗമാരക്കാര്‍ അടക്കം നാലു പേരെ മുതിയാല്‍പേട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശനിയാഴ്ച വീടിന് പുറത്ത് കളിക്കാന്‍ പോയ സമയത്താണ് അഞ്ചാം ക്ലാസുകാരിയെ കാണാതായത്. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചലിനുശേഷം ബന്ധുക്കള്‍ രാത്രി എട്ടുമണിയോടെ പോലീസില്‍ പരാതി നല്‍കി. കുട്ടിയുടെ പിതാവ് െ്രെഡവറും അമ്മ െ്രെപമറി ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരിയുമാണ്.

 

Latest News