ജിദ്ദ- ഇടുക്കി അടിമാലി കാഞ്ഞിരവേലിയിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിൽ സർക്കാർ അനാസ്ഥ ചൂണ്ടിക്കാണിച്ചു പ്രതിഷേധിച്ച മുവാറ്റുപുഴ എം.എൽ.എ ഡോ. മാത്യു കുഴൽനാടനെയും എറണാകുളം ഡി.സിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയും അറസ്റ്റ് ചെയ്ത പിണറായി പോലീസിന്റെ നടപടിയിൽ ജിദ്ദ എറണാകുളം ഒഐസിസി ജില്ലാ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
കോൺഗ്രസ് നേതാക്കളായ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരുടെ നേതൃത്വത്തിൽ കോതമംഗലം ടൗണിലാണ് പ്രതിഷേധം നടന്നത്.
ഇടുക്കിയിലെ ജനങ്ങൾ കാലങ്ങളായി അനുഭവിക്കുന്ന പ്രശ്നമാണിത്. വന്യജീവികളെ കൊണ്ട് ജനങ്ങൾക്ക് ജീവിക്കാനാവാത്ത അവസ്ഥയാണ്. ഇതിന് ശാശ്വതമായ പരിഹാരം കാണണം എന്നും എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹർഷദ് ഏലൂരും ജനറൽ സെക്രട്ടറി ജോസഫ് തുണ്ടത്തിലും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.