വാഷിംഗ്ടണ്‍: മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം എന്നിവ ലോകമെമ്പാടും തകരാറിലായി. ലോഗിന്‍ പ്രശ്നങ്ങളാണ് സംഭവിച്ചതെന്ന് ഡൗണ്‍ഡിറ്റക്ടര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു.
വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഗ്രാഫുകള്‍ രണ്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെയും ഉപയോക്താക്കള്‍ക്കിടയില്‍ ലോഗിന്‍ പ്രശ്നങ്ങളില്‍ ഗണ്യമായ വര്‍ധനവ് കാണിക്കുന്നു.
വെബ്സൈറ്റിന്റെ മെസഞ്ചര്‍ പ്ലാറ്റ്ഫോമും തകരാറിലായതായി ഫേസ്ബുക്ക് ഉപയോക്താക്കള്‍ അറിയിച്ചു.
മെറ്റാ പ്ലാറ്റ്ഫോമുകള്‍ ആക്സസ് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഉപയോക്താക്കള്‍ എക്‌സ് പ്ലാറ്റ്‌ഫോമിലാണ് കുറിച്ചത്.