ജിദ്ദ- ജിദ്ദയിയിലുള്ള കോഴിക്കോട്ടെ തെക്കേപ്പുറം കൂട്ടായ്മയായ ബി.ആര്‍.സി ജിദ്ദ സാമ്പത്തിക സെഷന്‍ സംഘടിപ്പിച്ചു. ഷറഫിയ സഫയര്‍ ഓഡിറ്റേറിയത്തില്‍ നടത്തിയ പരിപാടിയില്‍ സാമ്പത്തിക വിതദഗ്ധന്‍ ഫസ്‌ലിന്‍ അബ്ദുല്‍ ഖാദര്‍ വിഷയാവതരണം നടത്തി. തുടര്‍ന്ന് സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
ബി.ആര്‍.സിക്കുവേണ്ടി ട്രഷറര്‍ ജരീര്‍ അഹ്‌മദ് ഫസ് ലിന്‍ അബ്ദുല്‍ ഖാദറിന് മെമന്റോ നല്‍കി. പ്രസിഡന്റ് അബ്ദുറഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. വി.എസ് കഫീല്‍ സ്വാഗതവും നിസ്വര്‍ ഹസ്സന്‍ നന്ദിയും പറഞ്ഞു.