ജിദ്ദ- കാസര്‍കോട് പ്രവാസി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ ബലദിലെ ഹിസ്റ്റോറിക്കല്‍ ഏരിയയില്‍ 'ഹെറിറ്റേജ് വാക്ക്' സംഘടിപ്പിച്ചു. ജിദ്ദയുടെ സമ്പന്നമായ ചരിത്രത്തെയും പൈതൃകത്തെയും അറിയുക എന്ന ഉദ്ദേശത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
ജിദ്ദ എന്ന പേര് ഈ നഗരത്തിന് വരാന്‍ കാരണമായ 'ഹവ്വ മഖ്ബറ'ക്കരികില്‍ നിന്നാരംഭിച്ച യാത്ര, പൈതൃക നഗര കവാടത്തിലെ 'ബൈതല്‍ ഷര്‍ബത്തലി' ബൈതല്‍ നൂര്‍ വാലി, ബൈതല്‍ മത്ബൂലി, ബൈതല്‍ റഷൈദ, നസീഫ് ഹൗസ് എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. ജിദ്ദയിലെ ആദ്യത്തെയും രണ്ടാമത്തയും പള്ളികളായ ശാഫിഹ് മസ്ജിദ്, മിമാര്‍ മസ്ജിദും സന്ദര്‍ശിച്ചു. നൂറ്റാണ്ടുകളോളം ജിദ്ദ നഗരത്തിന് വെള്ളം നല്‍കിയിരുന്ന 'ഐന്‍ ഫറാജും' സന്ദര്‍ശിച്ച് ഹിസ്റ്റോറിക്കല്‍ ഹജ് റൂട്ടില്‍ യാത്ര അവസാനിച്ചു.
പരമ്പരാഗത ഭക്ഷണ-പാനീയങ്ങളുടെ കേന്ദ്രങ്ങള്‍, സുഗന്ധ വ്യഞ്ജന മാര്‍ക്കറ്റുകള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയും യാത്രയുടെ ഭാഗമായി. കെ.എം.ഇര്‍ഷാദ് സ്ഥലങ്ങളെ കുറിച്ചുള്ള വിശദീകരിച്ചു, സി.എച്ച്.ബഷീര്‍, ഇബ്രാഹിം ഷെംനാട്, യാസീന്‍ ചിത്താരി, ബഷീര്‍ ബായാര്‍, കുബ്‌റ ലത്തീഫ്, ഗഫൂര്‍ ബെദിര, സലാം ബെണ്ടിച്ചാല്‍, റഫീഖ്, നാഫിഹ് ചെമ്മനാട്, ലത്തീഫ് മൊഗ്രാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പ്രശസ്ത യാത്രികനും, മോട്ടോര്‍സൈക്കിള്‍ റൈഡറുമായ ഹാറൂണ്‍ റഫീഖിന്റെ സാന്നിധ്യം പരിപാടിക്ക് കൊഴുപ്പേകി.