ലക്ഷദ്വീപിലെ എന്‍സിപി  അജിത് പവാര്‍ പക്ഷത്തേക്ക്?  

കവരത്തി-ലക്ഷദ്വീപിലെ എന്‍സിപി ശരദ് പവാര്‍ വിഭാഗം അജിത് പവാര്‍ പക്ഷത്തേക്ക് ചുവടുമാറുന്നതായി  സൂചനകള്‍. ഇവര്‍ പവാര്‍ ഗ്രൂപ്പിന് അനുവദിച്ച ചിഹ്നവും കൊടിയും ഉപയോഗിക്കുന്നില്ല.  ബിജെപി മുന്നണിയില്‍ ഉള്ള അജിത് പവാര്‍ വിഭാഗം ലക്ഷദ്വീപിലെ സീറ്റില്‍ കഴിഞ്ഞ തവണ ജയിച്ചത് തങ്ങളാണന്നും അതുകൊണ്ട് ഈ തവണ ആ സീറ്റ് അജിത് പവാര്‍ വിഭാഗത്തിനു തന്നെ ലഭിക്കണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എംപി ഫൈസലും അണികളും വീണ്ടും ബിജെപി സഖ്യത്തിലേക്ക് നീങ്ങുന്നുവെന്നാണ് ശ്രുതി.   കഴിഞ്ഞ ഇലക്ഷന് ശേഷം മുന്‍ ബിജെപി  അഡ്മിനിസ്‌ട്രേറ്ററുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ച് ബിജെപി യിലേക്ക് തന്നെ ഫൈസല്‍ പോകാന്‍ ഒരുങ്ങിയതാണ്. പിന്നീടത് ഒഴിവാക്കാന്‍ കാരണം കല്‍പേനി ദ്വിപിലെ ഏതാനും പ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പാണ്.  കഴിഞ്ഞ പത്തു വര്‍ഷം ലക്ഷദ്വീപിലെ ജനങ്ങള്‍ അരക്ഷിതാവസ്ഥയിലാണ്.  ഫൈസലാണെങ്കില്‍  കേസുകളുടെ നൂലാമാലകളിലും. പത്തു കൊല്ലം കഠിന തടവിന് വിധിച്ചതായിരുന്നു.  ആ കേസ് ഇപ്പോള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
 

Latest News