ജിസാനില്‍ വാഹനാപകടം; ഒമ്പത് പേര്‍ മരിച്ചു

റിയാദ്- ജിസാനില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒമ്പത് പേര്‍ മരിച്ചു. സബയ, അല്‍ഈദാബി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലാണ് സംഭവം. മരിച്ചവരെല്ലാം വിദേശികളാണ്. ഗുരുതരമായി പരിക്കേറ്റ നാലു പേരെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Tags

Latest News