ഗോള്‍ഡ് മെഡല്‍  ജേതാക്കളെ ആദരിച്ചു

പ്രതിഭകള്‍ക്കുള്ള സമ്മാനദാനം വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് നിര്‍വഹിക്കുന്നു. 

കോഴിക്കോട്-മൂന്നാമതും കേരള സ്റ്റേറ്റ് ഇന്റര്‍ ക്ലബ്ബ് മുആയ് തായ് ചാമ്പ്യന്‍ ഷിപ്പില്‍ 2024ലെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സി. യാസിദ്, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ മികവ് പുലര്‍ത്തിയ അഞ്ചാം വയസ്സുകാരനായ മുഹമ്മദ് ബിന്‍ അബ്ദുല്ല എന്നിവരെ വട്ടകിണര്‍ ഗ്രീന്‍ സ്‌ക്വയര്‍ റസിഡന്‍സ് അസോസിയേഷന്‍ ആദരിച്ചു. പ്രതിഭകള്‍ക്കുള്ള സമ്മാനദാനങ്ങള്‍ വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് നിര്‍വഹിച്ചു. ജനറല്‍  സെക്രട്ടറി സി.പി.എം അബ്ദുറഹിമാന്‍ ബിന്‍ അഹമ്മദ് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് പി. വിജയഗോപാലന്‍ അദ്ധ്യക്ഷത വഹിച്ചു വാര്‍ഡ് കൗണ്‍സിലര്‍ രമ്യ സന്തോഷ് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യരക്ഷാധികാരി സുകുമാരന്‍ മാസ്റ്റര്‍, ഡോ. കെ. ദിവാന്‍, എ.എം നാസര്‍, കെ.പി അഷ്‌റഫ്, മുന്‍ വൈ. പ്രസിഡണ്ട് ഭദ്ര ടീച്ചര്‍, സോണി ടീച്ചര്‍ ലൈഘു ദിനചന്ദ്രന്‍, ബേബി ടീച്ചര്‍ മെഹറു അഷ്‌റഫ് ആശംസകള്‍ നേര്‍ന്നു. അമൃതാഞ്ജലി കെ ദിവാന്‍ പാടിയ പാട്ട് സദസ്സിന് നവ്യാനുഭവമായി.  എം.കെ ഷഫീക് നന്ദി പറഞ്ഞു.

 


 

Latest News