കൊച്ചി-വാങ്ങി രണ്ടുദിവസത്തിനകം തകരാറിലായ ലാപ്‌ടോപ്പിന് പകരം പുതിയ ലാപ്പ്‌ടോപ്പ് നല്‍കണം. നഷ്ടപരിഹാരമായി 60,000 രൂപയും. എച്ച്.പി .ഗ്ലോബല്‍ സോഫ്റ്റ്വെയര്‍ ലിമിറ്റഡ്, പെരുമ്പാവൂര്‍ സ്‌കൈനെറ്റ് കംപ്യൂട്ടേഴ്‌സ് എന്നിവര്‍ക്കെതിരെ കുറുപ്പുംപടി സ്വദേശി ബിജു ജേക്കബ് സമര്‍പ്പിച്ച പരാതിയില്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതിയുടേതാണ് ഉത്തരവ്.
2018 ഒക്ടോബറിലാണ് 35,000 രൂപ നല്‍കി പരാതിക്കാരന്‍ എച്ച്.പി ലാപ്‌ടോപ്പ് വാങ്ങിയത്. ഒരു വര്‍ഷം വാറണ്ടിയുള്ള ലാപ്‌ടോപ്പിന്റെ കീബോര്‍ഡ് രണ്ടാം ദിവസം തകരാറിലായി. പലതവണ റിപ്പയര്‍ ചെയ്‌തെങ്കിലും തകരാര്‍ പൂര്‍ണമായും പരിഹരിക്കാന്‍ എതിര്‍കക്ഷികള്‍ക്ക് കഴിഞ്ഞില്ല. ഇതുമൂലം വലിയ ബിസിനസ് നഷ്ടവും ബുദ്ധിമുട്ടുകളും പരാതിക്കാരന് ഉണ്ടായതായി കോടതി വിലയിരുത്തി.
'ഗുണ നിലവാരമുള്ള ഉത്പന്നവും സേവനവും ലഭിക്കുക എന്നത് ഉപഭോക്താവിന്റെ അവകാശമാണ് ' ഈ അവകാശം ഉറപ്പുവരുത്തേണ്ട ചുമതല നിര്‍മ്മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും സര്‍വീസ് നല്‍കുന്നവര്‍ക്കും ഉണ്ടെന്ന് ഡി.ബി.ബിനു പ്രസിഡന്റും വൈക്കം രാമചന്ദ്രന്‍, ടി.എന്‍.ശ്രീവിദ്യ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി. വാറണ്ടി വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ എതിര്‍കക്ഷികള്‍ ഗുരുതരമായ വീഴ്ച വരുത്തി?യെന്നും കമ്മിഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് പുതിയ ലാപ്‌ടോപ്പോ അതി?ന്റെ വിലയോ കൂടാതെ 50,000 രൂപ നഷ്ടപരിഹാരവും പതിനായിരം രൂപ കോടതി ചെലവും ഒരു മാസത്തിനകം നല്‍കാന്‍ ഉത്തരവ് നല്‍കിയത്. 
 

	
	




