പി.സി ജോര്‍ജ് ഭാഷയില്‍ മിതത്വം  പാലിക്കണം-ബിജെപി സംസ്ഥാന പ്രസിഡന്റ് 

തിരുവനന്തപുരം-പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണിക്കെതിരായ പി.സി ജോര്‍ജിന്റെ പരസ്യ പ്രസ്താവനയില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പി.സി ജോര്‍ജ് ഭാഷയില്‍ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോള്‍ പറയുന്നുള്ളൂ. പാര്‍ട്ടി എല്ലാം മനസിലാക്കുന്നെന്നും അനില്‍ ആന്റണിയെ അറിയാത്ത ആരും കേരളത്തില്‍ ഇല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തേണ്ടി വരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടി വരുമെന്നും പി.സി പറഞ്ഞിരുന്നു.
പൊതു പ്രവര്‍ത്തകര്‍ സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണം. ഏന്തെങ്കിലും ഫേസ് ബുക്കിലൂടെ പറയുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും.അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ കര്‍ഷക മോര്‍ച്ച നേതാവ് ശ്യാം തട്ടയില്‍ രംഗത്തുവന്നിരുന്നു. അതേസമയം നിലവില്‍ നടപടിയെടുത്തത് വര്‍ഷങ്ങളായി പാര്‍ട്ടിയിലുള്ളവര്‍ക്ക് നേരെയാണെന്നും സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Latest News