ജിദ്ദ - ഗൂഡല്ലൂര്‍ താലൂക്ക് മുസ്‌ലിം ഓര്‍ഫനേജ്, ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അറബിക് കോളേജ് എന്നിവയുടെ സൗദി കമ്മിറ്റികളുടെ സംയുക്ത വാര്‍ഷിക സംഗമം വിവിധ പരിപാടികളോടെ ജിദ്ദയില്‍ ആഘോഷിച്ചു. ഫൈസലിയ്യ ഷാലിമാര്‍ ഓഡിറ്റോറിയത്തില്‍ സലീം നിസാമിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സംഗമത്തില്‍ നാണി മുസ്ലിയാര്‍ ഖിറാഅത്ത് പാരായണവും സെക്രട്ടറി ഷാജഹാന്‍ നാണി സ്വാഗതവും പറഞ്ഞു. അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഡയറക്ടറും കേരള ഹജ് കമ്മിറ്റി അംഗവുമായ ഡോ. സുലൈമാന്‍ഹാജി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഗുഡല്ലൂര്‍ നിവാസികള്‍ക്കൊപ്പം യത്തീമുകളെയും അഗതികളെയും സഹായിക്കുന്നതില്‍ അഭിമാനിക്കുന്നു എന്നു അദ്ദേഹം അറിയിച്ചു.
നാണി ഉസ്താദ്, അഫ്‌സജ്, സമദ് എല്ലമല, നാണി പാക്കണ, സിദ്ദിഖ് ഹാജി ഒറ്റുവയല്‍, ജബ്ബാര്‍ നിസാമി ഒറ്റുവയല്‍, ഹമീദ് മുസ്ലിയാര്‍ ദേവാല, മുജീബ് പാടന്തുറ, ശിഹാബ് ഗുഡല്ലൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പുതിയ വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സിദ്ദീഖ് ഒറ്റുവയല്‍ (ചെയര്‍മാന്‍), ഷാഫി എല്ലമല, ഹസൈനാര്‍ (വൈസ് ചെയര്‍മാന്മാര്‍), നാണി മൗലവി, ഹനീഫ നഹ്ദി (രക്ഷാധികാരിമാര്‍), സലീം നിസാമി (പ്രസിഡന്റ്), നാണി പാക്കണ, മുഹമ്മദലി ഫസ്റ്റ് മൈല്‍, നാണിപ്പു ത്രീ ഡിവിഷന്‍,
അഫ്‌സജ പന്തല്ലൂര്‍, സമദ് എല്ലമല (വൈസ് പ്രസിഡന്റുമാര്‍), ഷാജഹാന്‍ നാണി (ജനറല്‍ സെക്രട്ടറി), മുജീബ് പാടന്തുറ, ശിഹാബ് ത്രീ ഡിവിഷന്‍, ബഷീര്‍ പാടന്തറ ,കുഞ്ഞാവ, ജബ്ബാര്‍ നിസാമി (ജോയന്റ് സെക്രട്ടറിമാര്‍),
മുഹമ്മദ്, ലത്തീഫ് ദേവാല (ട്രഷറര്‍മാര്‍) എന്നിവരെയും എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായി ബാവ ജിസാന്‍, സിറാജ് പാക്കണ, ഷൗക്കത്ത് ബിദിര്‍ക്കാട്,ഹനീഫ എട്ടാം മൈല്‍, ഫൈസല്‍ കെണിയന്‍വയല്‍,
ഇസ്ഹാഖ് ജിസാന്‍, കുഞ്ഞിമോന്‍ അബ്ഹ,യൂസുഫ് ദമ്മാം , ഹംസ ദേവാല, മുസ്തഫ ഫൈസി, അമീന്‍ ഒറ്റുവയല്‍,ഫഹദ് ഫസ്റ്റ് മൈല്‍, മുനീര്‍ മേഫീല്‍ഡ്, അജ്മല്‍ എരുമാട്,ഷഫീക് എരുമാട്, ഷാജഹാന്‍ ഒറ്റുവയല്‍,അഷ്ഫാഖ് പന്തല്ലൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു. മുഹമ്മദ് നന്ദി പറഞ്ഞു.