Sorry, you need to enable JavaScript to visit this website.

സുരേഷ് ഗോപി പള്ളിയില്‍ നല്‍കിയ സ്വര്‍ണക്കിരീടത്തില്‍ സ്വര്‍ണമുണ്ടോ... അറിയണമെന്ന് ഇടവകയില്‍ ആവശ്യം

തൃശൂര്‍- തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപി ലൂര്‍ദ് പള്ളിയില്‍ സമര്‍പ്പിച്ച കിരീടത്തില്‍ എത്ര സ്വര്‍ണമുണ്ടെന്ന് അറിയണമെന്ന ആവശ്യവുമായി തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്ത്. ലൂര്‍ദ് ഇടവകാ പ്രതിനിധി യോഗത്തിലാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ ലീല വര്‍ഗീസ് ഈ ആവശ്യം ഉന്നയിച്ചത്. സ്വര്‍ണക്കിരീടം എന്ന പേരില്‍ ചെമ്പില്‍ സ്വര്‍ണം പൂശി നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നതിനു പിന്നാലെയാണ് കോണ്‍ഗ്രസ് കൗണ്‍സിലര്‍ രംഗത്തുവന്നത്.
ലൂര്‍ദ് മാതാവിനു എത്രയോ പവന്റെ സ്വര്‍ണക്കിരീടം കിട്ടിയതായി അറിഞ്ഞു. ചെമ്പില്‍ സ്വര്‍ണം പൂശിയതായാണ് ഇടവകയില്‍ വരുന്ന പൊതുജനങ്ങള്‍ പറഞ്ഞറിയാന്‍ കഴിഞ്ഞത്. ഈ സാഹചര്യത്തില്‍ കിരീടം എത്ര പവനാണെന്നറിയാന്‍ പൊതുജനങ്ങള്‍ക്കു താല്‍പര്യമുണ്ടെന്ന് അച്ചനെ അറിയിച്ചിട്ടുണ്ട്- ലീല വര്‍ഗീസ് പറഞ്ഞു.

 

Latest News