ജിദ്ദ- ജിദ്ദ-എറണാകുളം ജില്ലാ കെഎംസിസി പുനഃസംഘടിപ്പിച്ചു. 2024-27 വര്‍ഷത്തേക്കാണ് പുതിയ കമ്മിറ്റിയുടെ കാലാവധി. പുതിയ ഭാരവാഹികളായി ഡോ. ബിന്‍യാം ഉസ്മാന്‍ (ചെയര്‍മാന്‍), റഷീദ് ചാമക്കാട്ട് (പ്രസിഡന്റ്), സിയാദ് ചെളിക്കണ്ടത്തില്‍, ഫൈസല്‍ പല്ലാരിമംഗലം (വൈസ് പ്രസിഡന്റ), ജാബിര്‍ മടിയൂര്‍ (ജനറല്‍ സെക്രെട്ടറി), മാഹിന്‍ഷാ മുടിക്കല്‍, ഹിജാസ് കൊച്ചി (ജോയിന്റ് സെക്രട്ടറി), ഷാഫി ചൊവ്വര (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. നാസര്‍ എടവനക്കാട്, നാസര്‍ വെളിയങ്കോട്, സുബൈര്‍ കുമ്മനോട്, അനസ് അരിമ്പാശ്ശേരി, അബ്ദുല്‍ കരീം വി.എ., കൊച്ചുമുഹമ്മദ് അല്ലപ്ര, സുലൈമാന്‍ അഹ്സനി, ശാഹുല്‍ പേഴക്കാപ്പിള്ളി, നൈസാം സാംബ്രിക്കല്‍, മുഹമ്മദ് അംറു, അഷ്റഫ് മൗലവി പല്ലാരിമംഗലം, കലാം ആലുവ, സുബൈര്‍ പാനായിക്കുളം എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു. ഷറഫിയ സഫയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ സുബൈര്‍ കുമ്മനോട് അധ്യക്ഷത വഹിച്ചു. നാസര്‍ എടവനക്കാട്, നാസര്‍ വെളിയങ്കോട്, ഡോ. ബിന്‍യാം ഉസ്മാന്‍, റഷീദ് ചാമക്കാട്ട് എന്നിവര്‍ സംസാരിച്ചു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. അനസ് അരിമ്പശ്ശേരി സ്വാഗതവും ഷാഫി ചൊവ്വര നന്ദിയും പറഞ്ഞു.