ന്യൂദൽഹി- യൂത്ത് ലീഗ് ദേശീയ സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ട സികെ ശാക്കിറിന് ദൽഹി സംസ്ഥാന യൂത്ത് ലീഗ് സ്വീകരണം നൽകി. ദൽഹി സംസ്ഥാന പ്രസിഡന്റ് ശഹസാദ് അബ്ബാസി ഹാരമണിയിച്ചു.
യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, എംഎസ്എഫ് ദേശീയ പ്രസിഡന്റ് പിവി അഹമ്മദ് സാജു, യൂത്ത് ലീഗ് ദൽഹി സംസ്ഥാന ജനറൽ സെക്രട്ടറി വസീം അക്രം ഭാരവാഹികളായ അഖിൽ ഖാൻ, മാസ്റ്റർ യുസുഫ്, സർഫറാസ് ഹസ്മി, യൂനുസ് അലി സംബന്ധിച്ചു.