Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യ പ്രദര്‍ശനം ലീപ് 2024ന് റിയാദില്‍ തുടക്കമായി

റിയാദ്- ലോകത്തെ ഏറ്റവും വലിയ സാങ്കേതിക വിദ്യാ പ്രദര്‍ശനം ലീപ് 2024ന് റിയാദിലെ മല്‍ഹമിലെ എക്‌സിബിഷന്‍ സെന്ററില്‍ തുടക്കമായി. 180 രാജ്യങ്ങളില്‍ നിന്നായി 1000 ലധികം ഐടി വിദഗ്ധരും 1000 ലധികം ഐടി കമ്പനികളും പങ്കെടുക്കുന്നുണ്ട്. ഏഴിന് വ്യാഴാഴ്ച സമാപിക്കും. എല്ലാ ദിവസവും രാവിലെ 10.30 മുതല്‍ വൈകുന്നേരം എഴുവരെയാണ് പ്രവേശനം.
ഐബിഎം ചെയര്‍മാന്‍ അരവിന്ദ് കൃഷ്ണ, എച്ച് പി് സിഇഒ അന്റോണിയോ നേരി, സൂം സിഇഒ എറിക് യുവാന്‍, മുന്‍ സ്റ്റാന്‍ഫോര്‍ഡ് എഐ ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിക്‌സ് ആന്‍ഡ് കള്‍ച്ചര്‍ അഡൈ്വസര്‍ എലിസബത്ത് ആഡംസ്, നോക്കിയ പ്രസിഡന്റും സിഇഒയുമായ പെക്ക ലന്‍ഡ്മാര്‍ക്ക്, എറിക്‌സണ്‍ പ്രസിഡന്റും സിഇഒയും പ്രസിഡന്റുമായ ബോര്‍ഗി എക്‌ഹോം തുടങ്ങിയവര്‍ ഇതോടനുബന്ധിച്ച് നടക്കുന്ന സെമിനാറുകളില്‍ സംസാരിക്കും.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ തുടക്കവും വികസനവുമാണ് ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നാളെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നേട്ടങ്ങളും സ്വാധീനവും ബുധനാഴ്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും പങ്ക്, വ്യാഴാഴ്ച ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഭാവി എന്നിവ ചര്‍ച്ച ചെയ്യും.
വിദ്യാഭ്യാസ സാങ്കേതിക വിദ്യ, ചില്ലറ വ്യാപാര സാങ്കേതിക വിദ്യ, സാമ്പത്തിക സാങ്കേതിക വിദ്യ, ആരോഗ്യ സാങ്കേതികവിദ്യ, നാലാം വ്യാവസായിക വിപ്ലവം, ഭാവിയുടെ ഊര്‍ജം, സ്മാര്‍ട്ട് സിറ്റികള്‍ തുടങ്ങിയവയുടെ നിരവധി തിയേറ്ററുകള്‍ക്ക് പുറമെ നിക്ഷേപക പ്ലാറ്റ്‌ഫോമും കോണ്‍ഫറന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗുഗ്ള്‍, മൈക്രോസോഫ്റ്റ്, ഒറാകിള്‍, ഡെല്‍, അവായ, എസ്എപി, സര്‍വീസ് നൗ, ആമസോണ്‍, ഐബിഎം, ആലിബാബ, ഹുവാവി അടക്കം സാങ്കേതിക മേഖലയിലുള്ള 1800 കമ്പനികള്‍ മേളയില്‍ പങ്കെടുക്കുന്നു.
സ്റ്റാര്‍ട്ടപ്പുകാര്‍, നിക്ഷേപകര്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും സാങ്കേതിക വ്യവസായത്തിന്റെും സംരംഭകത്വത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നതിനും പ്രദര്‍ശനം ലക്ഷ്യമിടുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സുസ്ഥിരത, ഗെയിംസ്, സൈബര്‍ സെക്യൂരിറ്റി എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളാണ് മേളയിലുള്ളത്. സൗദി ഫെഡറേഷന്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി, തഹാലുഫ് കമ്പനി എന്നിവയുടെ സഹകരണത്തോടെ കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയമാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
ലീപ് 2024 ന്റെ ഭാഗമായി നിരവധി ഐടി പ്രൊഫഷണലുകള്‍ റിയാദിലെത്തിയിട്ടുണ്ട്. റിയാദിലെ മിക്ക ഹോട്ടലുകളും ബുക്കിംഗിലാണെന്ന് ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു.

Tags

Latest News