Sorry, you need to enable JavaScript to visit this website.

പ്രണയം നിരസിച്ചതിന് പെൺകുട്ടികൾക്കുനേരെ ആസിഡാക്രമണം; മലപ്പുറം സ്വദേശിയായ എം.ബി.എ വിദ്യാർത്ഥി മംഗലാപുരത്ത് പിടിയിൽ

മംഗളൂരു - പ്രണയനൈരാശ്യത്തിൽ കർണാടകയിൽ കോളേജ് വിദ്യാർത്ഥിനികൾക്കുനേരെ ആസിഡാക്രമണം നടത്തിയ മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ. നിലമ്പൂർ സ്വദേശിയും എം.ബി.എ വിദ്യാർത്ഥിയുമായ അഭിയെ(23)യാണ് അറസ്റ്റ് ചെയ്തതെന്ന് കഡാബ പൊലീസ് അറിയിച്ചു. 
  ദക്ഷിണ കന്നഡ ജില്ലയിലെ കഡാബ ഗവൺമെന്റ് കോളജിലെ അലീന, അർച്ചന, അമൃത എന്നീ വിദ്യാർത്ഥിനികളാണ് ആക്രമിക്കപ്പെട്ടത്. ഇവർ മലയാളി വിദ്യാർത്ഥികളാണെന്നാണ് സൂചന. പ്രണയം നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. 
 വിദ്യാർത്ഥിനികളിൽ ഒരാളെയാണ് പ്രതി ലക്ഷ്യം വച്ചത്. കൃത്യത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോളേജിലെ മറ്റ് വിദ്യാർത്ഥികളും അധികൃതരും തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയാണ് പ്രതി ആക്രമണം നടത്തിയത്. 
 കോളേജിന്റെ ബാൽക്കണിയിൽ ഇരുന്ന് പരീക്ഷയ്ക്ക് തയ്യാറെടുത്തശേഷം പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പാണ് പ്രതിയുടെ ആസിഡാക്രമണം ഉണ്ടായത്. ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനികളെ കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ദ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റിയതായി പോലീസ് പറഞ്ഞു.
 

Latest News