Sorry, you need to enable JavaScript to visit this website.

സമസ്ത വോട്ടുകച്ചവടത്തിന് നടക്കുകയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍

കോഴിക്കോട്-സമസ്തയുടെ വോട്ടുകിട്ടുമെന്ന പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എസ്. ഹംസയുടെ അവകാശവാദം തള്ളി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. സമസ്ത വോട്ടുകച്ചവടത്തിന് നടക്കുകയല്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാമനാഥപുരത്ത് മുസ്ലിം ലീഗ് തന്നെ ജയിക്കുമെന്നും മോഡി വന്നാലും ഭയമില്ലെന്നും  മോഡിയുടേത് വിദ്വേഷ രാഷ്ട്രീയമാണെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മൂന്നാം സീറ്റ് വിവാദം നേരത്തെ അവസാനിച്ചതാണെന്നും അദ്ദേഹം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
മുസ്‌ലിം ലീഗിനെ പ്രകോപിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. ചെറിയ ചെറിയ കാര്യങ്ങള്‍ പറഞ്ഞ് വലിയ ലക്ഷ്യങ്ങള്‍ മറക്കരുത്. മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയം ശരിയുടെ നിലപാടാണ്. കൂടിയാലോചിച്ചാണ് എല്ലാ തീരുമാനവുമെടുക്കുന്നത്. ലീഗിന്റെ തീരുമാനങ്ങളില്‍ ദൈവഹിതമുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏത് വന്മരത്തെ വീഴ്ത്താനും ചെറിയ വാള്‍ മതി. ലീഗിന് ഒരു പേടിയുമില്ല. ഫാസിസത്തിനെതിരായ ഏത് പോരാട്ടത്തിനും ലീഗ് തയ്യാറാണെന്നും രാമനാഥപുരത്ത് ഒരു ആശങ്കയും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Latest News