Sorry, you need to enable JavaScript to visit this website.

യുവതിയെ പീഡിപ്പിച്ച് വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ പിടിയിൽ

പയ്യന്നൂർ - സൗഹൃദത്തിലായിരുന്ന യുവതിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് കടന്ന യുവാവിനെ വിമാനത്താവളത്തിൽ വെച്ച് പോലീസ് പിടികൂടി. തായിനേരിയിലെ ഖദീജ മൻസിലിൽ അബ്ദുള്ള (21) യെയാണ് പയ്യന്നൂർ ഡിവൈ.എസ്.പി.എ. ഉമേഷിന്റെ നിർദേശപ്രകാരം എസ്.ഐ.അനിൽ ബാബുവും സംഘവും കണ്ണൂർ വിമാനത്താവളത്തിൽ വെച്ച് പിടികൂടിയത്.
2022-ൽ ജനുവരിയിലാണ് കേസ്. സൗഹൃദത്തിലായിരുന്ന പെൺകുട്ടിയെ പീഡിപ്പി ച്ച ശേഷം വിദേശത്തേക്ക് കടന്ന ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിദേശത്ത് നിന്നും  നാട്ടിലേക്ക് വരുന്നതിനിടെകണ്ണൂർ വിമാനത്താവളത്തിൽ വെച്ച് എ മിഗ്രേഷൻ വിഭാഗം പിടികൂടി പയ്യന്നൂർ പോലീസിന് കൈമാറുകയായിരുന്നു. പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Latest News