ടെക്ഫെസ്റ്റ് 2024 ൽ ഐഡിയതോണില്‍ കുന്നുകര എം. ഇ. എസ്. എഞ്ചിനീയറിംഗ്.കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം 

മലപ്പുറം- എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല നടത്തിയ ടെക്ഫെസ്റ്റ് 2024 ൽ ഐഡിയതോൺ  വിഭാഗത്തിൽ കുന്നുകര എം. ഇ. എസ്. എഞ്ചിനീയറിംഗ്.കോളേജ് വിദ്യാര്‍ഥികളായ ഫർഹീൻ കെ. പി, അഫ്ന ഫാത്തിമ, ഫിദ ഫാത്തിമ എന്നിവര്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 69 കോളേജുകളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ മികച്ച ആശയം മുന്നോട്ട് വെച്ചാണ് മൂവര്‍ സംഘം ഒന്നാം സ്ഥാനത്ത് എത്തിയത്. വിജയികള്‍ക്ക് അന്പതിനായിരം രൂപ സമ്മാനമായി ലഭിച്ചു.  വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് വിജയികള്‍ക്ക് പുരസ്കാരം വിതരണം ചെയ്തു.

Latest News