Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സിദ്ധാര്‍ഥന്റെ മരണം: മാപ്പുചോദിച്ച് എസ്.എഫ്.ഐ

തിരുവനന്തപുരം-വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ കുടുംബത്തോട് മാപ്പുചോദിച്ച് എസ്.എഫ്.ഐ. വിദ്യാര്‍ഥിയുടെ വീട്ടില്‍പ്പോയി സംസ്ഥാനപ്രസിഡന്റ് അച്ഛനോടും അമ്മയോടും മാപ്പുപറഞ്ഞതാണല്ലോയെന്ന് എസ്.എഫ്.ഐ. കേന്ദ്രകമ്മിറ്റിയംഗം ഇ. അഫ്സല്‍ ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ സിദ്ധാര്‍ഥന്റെ കുടുംബത്തെ സന്ദര്‍ശിച്ച് അവര്‍ക്ക് പറയാനുള്ളത് മുഴുവനും കേട്ട് തലകുനിച്ചുനിന്നതായാണ് അഫ്സല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
''ഞങ്ങളുടെ സംഘടനയില്‍പ്പെട്ടവര്‍ ചെയ്യാന്‍ പാടില്ലാത്തതു ചെയ്തു. അതു വെച്ചുപൊറുപ്പിക്കാനാവില്ല. എസ്.എഫ്.ഐ. പ്രവര്‍ത്തകരെ സംഘടന ആഗ്രഹിക്കുന്നതരത്തില്‍ നയിക്കാന്‍ കഴിയാത്തത്, ഒറ്റപ്പെട്ട സംഭവമാണെങ്കില്‍പ്പോലും അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ ഞങ്ങള്‍ തലകുനിക്കുകയാണ്. മാപ്പപേക്ഷിക്കുകയാണ്. എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്ക് തെറ്റുപറ്റി. ഞങ്ങളത് അംഗീകരിക്കുന്നു. സംഘടന ആത്മപരിശോധന നടത്തും'' -അഫ്സല്‍ പറഞ്ഞു.

Latest News