സ്വന്തം പാര്‍ട്ടിക്ക് രണ്ടായിരം രൂപ ഫണ്ട് നല്‍കി മോഡി, സംഭാവനക്ക് അഭ്യര്‍ഥന

ന്യൂദല്‍ഹി- ഇലക്ടൊറല്‍ ഫണ്ട് കേസില്‍ മുഖം നഷ്ടപ്പെട്ട ബി.ജെ.പി ഫണ്ട് പിരിവിന് പുതിയ പ്രചാരണം തുടങ്ങി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് തുടക്കം കുറിച്ചത്. രാജ്യ നിര്‍മാണത്തിനുള്ള സംഭാവന എന്ന പേരിലുള്ള ക്യാമ്പയിനില്‍ എല്ലാവരും പങ്കാളികളാകണമെന്നും നരേന്ദ്ര മോഡി അഭ്യര്‍ഥിച്ചു.

സംഭാവന ചെയ്യുന്നതിനും രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും എനിക്ക് സന്തോഷമുണ്ട്. നമോ ആപ്പ് വഴി ക്യാമ്പയിന്റെ ഭാഗമാകാന്‍ എല്ലാവരോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു- പാര്‍ട്ടിക്കുള്ള സംഭാവനയുടെ രസീതിനൊപ്പം പ്രധാനമന്ത്രി എക്‌സില്‍ ട്വീറ്റ് ചെയ്തു.

രണ്ടായിരം രൂപയാണ് പ്രധാനമന്ത്രി തന്റെ സ്വന്തം പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് സംഭാവനയായി നല്‍കിയത്. മാര്‍ച്ച് ഒന്നിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. ജെ.പി നദ്ദ ആയിരം രൂപയാണ് സംഭാവനയായി നല്‍കിയത്.

 

Latest News