ജിദ്ദ- ഹസ്രസന്ദര്‍ശാര്‍ത്ഥം സൗദിയിലെത്തിയ കെ.എം.സി.സി നാഷണല്‍ കമ്മിറ്റി മുന്‍ സെക്രട്ടറിയും നിലമ്പൂര്‍ മണ്ഡലം പ്രവാസി ലീഗ് ജനറല്‍ സെക്രട്ടറിയുമായ കെ.വി.എ.അസീസിനും റഷീദ് വരിക്കോടനും ചുങ്കത്തറ ജിദ്ദ പഞ്ചായത്ത് കെഎംസിസി സ്വീകരണം നല്‍കി. ഹയ്യറിഹാബ് സദ സലാം വില്ലയില്‍ നടത്തിയ സ്വീകരണ സംഗമത്തില്‍, പ്രസിഡന്റ് സലാം ചെമ്മല അധ്യക്ഷത വഹിച്ചു. പി.സി.എ.റഹ്മാന്‍ (ഇണ്ണി) ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ വട്ടോളി, ഉമറലി തങ്ങള്‍ കാടാമ്പുഴ, റിഹാബ് ഏരിയ കെഎംസിസി പ്രസിഡന്റ് അബ്ദുല്‍ റസ്സാഖ്, സെക്രട്ടറി റഊഫ് തിരൂരങ്ങാടി, ശിബിന്‍, ജാബിര്‍ ചങ്കരത്ത്, അനീസ് നാണി, ശിബിലി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ടി.കെ. ഗഫൂര്‍ ഖിറാഅത്ത് നടത്തി. സെക്രട്ടറി ഉമ്മര്‍ കെ.ടി. സ്വാഗതവും ഉമ്മര്‍ മൗലവി നന്ദിയും പറഞ്ഞു. അഥിതികളായ അസീസും റഷീദും സ്വീകരണത്തിന് നന്ദി പറഞ്ഞു.