ജിദ്ദ- അല്‍ നയീം ഏരിയ കെ.എം.സി.സി ഷാറ ഹിറ വുഡ്‌ലാന്‍ഡ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ സ്‌നേഹാദരം പരിപാടി സംഘടിപ്പിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി വി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു. വേങ്ങര മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റും ചന്ദ്രിക മലപ്പുറം ബ്യൂറോ സബ് എഡിറ്ററുമായ റവാസ് ആട്ടീരി മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ മുണ്ടക്കുളം, ട്രഷറര്‍ വി.പി അബ്ദുറഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെന്‍ട്രല്‍ കമ്മിറ്റി നേതാക്കളെയും മുഖ്യാതിഥിയെയും ഏരിയയില്‍ നിന്ന് വിവിധ മണ്ഡലം ജില്ല ഭാരവാഹികളായവരെയും ചടങ്ങില്‍ ആദരിച്ചു.
നാലു പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട നാട്ടിലേക്ക് യാത്ര തിരിക്കുന്ന ഏരിയ മെമ്പര്‍ മാങ്കടകുഴി ജാഫര്‍് പെരിന്തല്‍മണ്ണക്ക് കമ്മിറ്റിയുടെ ഉപഹാരം സെന്‍ട്രല്‍ കമ്മിറ്റി നേതാക്കള്‍ കൈമാറി.
തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ നോര്‍ക്ക, പ്രവാസി ക്ഷേമനിധിയെക്കുറിച്ച് സെന്‍ട്രല്‍ കമ്മിറ്റി നോര്‍ക്ക കോര്‍ഡിനേറ്റര്‍ കരീം കൂട്ടിലങ്ങാടി വിശദീകരിച്ചു. കാലിന് പരിക്ക് പറ്റിയ ഏരിയ മെമ്പര്‍ക്ക് ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലില്‍ നിന്നുള്ള ധനസഹായവും മലപ്പുറം ജില്ലാ കുടുംബ സുരക്ഷാ സ്‌കീമിന്റെ വിതരണ ഉദ്ഘാടനവും റവാസ് ആട്ടീരി നിര്‍വഹിച്ചു. മുസ്തഫ കമാല്‍ കൊടുവള്ളി ഖിറാഅത്ത് നടത്തി. പ്രസിഡന്റ് സൈതലവി രാമനാട്ടുകര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇംതിയാസ് വേങ്ങര സ്വാഗതവും ട്രഷറര്‍ മുഹമ്മദലി മണ്ണാര്‍മല നന്ദിയും പറഞ്ഞു.