Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അക്രമികള്‍ക്ക് രാഷ്ട്രീയ അഭയം നല്‍കുന്നത് അക്രമം വര്‍ധിപ്പിക്കുന്നു: വിസ്ഡം

കോഴിക്കോട്- ക്യാംപസുകളില്‍ അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പ്രവര്‍ത്തകര്‍ക്ക് രാഷ്ട്രീയ അഭയവും നിയമ പോരാട്ടത്തിനുള്ള പിന്തുണയും നല്‍കുന്നതാണ് ക്യാംപസ് കൊലപാതകങ്ങള്‍ അതികരിച്ച് വരുന്നതിന്റെ അടിസ്ഥാന കാരണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ലീഡേഴ്‌സ് ക്യാംപ് അഭിപ്രായപ്പെട്ടു

ക്യാംപസുകളിലെ ഇത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെടാതെ പോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇതു കൊണ്ടാണ് കുട്ടികളില്‍ അക്രമവാസനയും മനുഷ്യത്വരഹിതമായ പെരുമാറ്റങ്ങളും വര്‍ധിക്കാനിടയാക്കിയത്
പ്രവര്‍ത്തന സ്വാതന്ത്ര്യം ഒരു വിഭാഗത്തിനു മാത്രമായി ഒതുക്കുകയും അധ്യാപകരുടെ കൂടെ പിന്തുണയോടെ മറ്റു സംഘടനകളില്‍പ്പെട്ട വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി നിയന്ത്രിക്കുകയും ചെയ്യുന്നത് ഫാഷിസ്റ്റ് ശൈലിയാണ്.
ജനജീവിതം ദുസ്സഹമാകുന്ന വിധം വിലക്കയറ്റം വര്‍ദ്ധിച്ച് വരുന്നത് ആശങ്കാജനകമാണ്.
അര്‍ഹരായവര്‍ക്കുള്ള ക്ഷേമ പെന്‍ഷനുകളുടെ കുടിശ്ശിക ഒഴിവാക്കാനും ആരോഗ്യ മേഖലയിലെ വിവിധ ക്ഷേമപദ്ധതികള്‍ ഫലപ്രദമായി നടപ്പിലാക്കാനും സര്‍ക്കാര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന ലീഡേഴ്‌സ് ക്യാംപ് ആവശ്യപ്പെട്ടു.
വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സലഫി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ടി കെ അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഹാരിസ് ബ്‌നു സലീം, നാസിര്‍ ബാലുശ്ശേരി, മുഹമ്മദ് സ്വാദിഖ് മദീനി, റഷീദ് കൊടക്കാട്, അബ്ദുല്ല ഫാസില്‍, റഷീദ് മാസ്റ്റര്‍ കാരപ്പുറം എന്നിവര്‍ പ്രസംഗിച്ചു.
 

Latest News