ജിദ്ദ- പകയും വിദ്വേഷവും മാറ്റി വെച്ച് ഋജുമനസ്‌ക്കരായി പുണ്യങ്ങളുടെ പൂക്കലമായ വിശുദ്ധ റമദാനിനെ വരവേല്‍ക്കാന്‍ വിശ്വാസികള്‍ തയ്യാറാവണമെന്ന് ബുറൈദ ജാലിയത്ത് മലയാളം വിഭാഗം തലവനും പ്രമുഖ വാഗ്മിയുമായ റഫീഖ് സലഫി പറഞ്ഞു. മഹജര്‍ സനാഇയ്യ ജാലിയാത്തും ജിദ്ദ ദഅവാ കോര്‍ഡിനേഷന്‍ കമ്മിറ്റിയും സംയുക്തമായി സനാഇയ്യ ജാലിയാത്ത് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അഹ്‌ലന്‍ റമദാന്‍ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തനിക്ക് ഒരു റമദാന്‍ കൂടെ ലഭിച്ചുവെന്ന മഹത്തായ സൗഭാഗ്യത്തെ തിരിച്ചറിഞ്ഞ് ഏറെ ശന്തോഷത്തോടെയും പാപമോചന പ്രതീക്ഷയോടെയും കൃത്യമായ പ്ലാനിങ്ങോടെയും റമദാനിനെ വരവേല്‍ക്കണം. മനസ്സിനെ പൂര്‍ണമായും നിര്‍മലമാക്കി മദാനിന്റെ ചൈതന്യം ഉള്‍ക്കൊണ്ട് കൊണ്ട് ആത്മാര്‍ത്ഥമായി പാപമോചനത്തിനായി ഓരോ വിശ്വാസിയും സമയം കണ്ടത്തണമെന്നും സലഫി സദസ്സിനെ ഓര്‍മപെടുത്തി.
രണ്ട് സെഷനുകളിലായി നടന്ന പരിപാടി സനാഇയ്യ ജാലിയാത്ത് ഡയറക്ടര്‍ ശൈഖ് അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. പ്രബോധന വിഭാഗം മേധാവി ശൈഖ് മുഹമ്മദ് അവാദ് ജാലിയാത്ത് പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു. റഫീഖ് സുല്ലമി ആമുഖ ഭാഷണം നടത്തി. സുനീര്‍ പുളിക്കല്‍ അധ്യക്ഷത വഹിച്ചു.ഇബ്രാഹിം അല്‍ ഹിഖ്മി സ്വാഗതവും ഫൈസല്‍ വാഴക്കാട് നന്ദിയും പറഞ്ഞു.