റിയാദ്- നഗരത്തിലെ പരമ്പരാഗത മാർക്കറ്റിൽ രണ്ടു യുവാക്കളെ ജനക്കൂട്ടം തടഞ്ഞു വെച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളുടെ നിജസ്ഥിതി വെളിപ്പെടുത്തി സുരക്ഷ വകുപ്പുകൾ. മാർക്കറ്റിൽ വ്യാജ പരിശോധകരായി ചമഞ്ഞ് പണം അപഹരിച്ചു രക്ഷപ്പെടുന്നതിനിടിയിലാണ് സംശയം തോന്നി ആളുകൾ ഇവരെ തടഞ്ഞു വെച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ഇവർ സഞ്ചരിച്ച വാഹനം മറ്റൊരു വാഹനത്തിലിടിച്ച് അപകടമുണ്ടാകുകയും ചെയ്തു.
വീഡിയോ
— (@security_gov) March 1, 2024