എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു

എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റി മദീനയില്‍ സംഘടിപ്പിച്ച നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി ഉദ്ഘാടനം ചെയ്യുന്നു

മദീന- സമസ്ത ഇസ് ലാമിക് സെന്റര്‍ (എസ്.ഐ.സി) സൗദി നാഷണല്‍ കമ്മിറ്റി മദീനയില്‍ നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍ നിന്നും സൗദിയിലെ വിവിധ സോണ്‍ കമ്മിറ്റി ഭാരവാഹികളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. 
വിശുദ്ധ റൗദ സിയാറത്തോടെ ആരംഭിച്ച സൗദി ദേശീയ ലീഡേഴ്‌സ് കോണ്‍ക്ലേവ് നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങള്‍ അല്‍ ഹൈദ്രൂസി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. ക്യാമ്പിലെ ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് സുഹൈല്‍ ഹുദവി നേതൃത്വം നല്‍കി. ദ്വൈമാസ കാമ്പയിന്‍, വിഖായ വളണ്ടിയര്‍ സേവനം, പ്രവാസി ക്ഷേമ പദ്ധതികള്‍, പ്രസിദ്ധീകരണം, വിഭവ സമാഹരണം, ലീഡേഴ്സ് ട്രെയിനിംഗ്, റൈഞ്ച് വിപുലീകരണം, സോണ്‍ ശാക്തീകരണം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
സമസ്തയുടെ ഔദ്യോഗിക പോഷക സംഘടനയായ എസ്.ഐ.സി സൗദി നാഷണല്‍ കമ്മിറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തോടനുബന്ധിച്ച് വിശുദ്ധ മദീന മുനവ്വറയില്‍ നടന്ന എംപവര്‍മെന്റ് സെഷനില്‍ ശാഫി ദാരിമി പുല്ലാര ആമുഖ ഭാഷണം നിര്‍വഹിച്ചു. സൈദു ഹാജി മൂന്നിയൂര്‍ അധ്യക്ഷത വഹിച്ചു.
അറക്കല്‍ അബ്ദുറഹ് മാന്‍ മൗലവി സെഷന്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് അശ്‌റഫി (ഈസ്റ്റേണ്‍ സോണ്‍) മാതൃകാ സോണ്‍ വിഷയാവതരണം നടത്തി. മാതൃകാ റൈഞ്ച് വിഷയാവതരണം മജീദ് മാസ്റ്റര്‍ (ശര്‍ഖിയ്യ റൈഞ്ച്) നിര്‍വഹിച്ചു. സവാദ് ഫൈസി വര്‍ക്കല (പ്ലാനിംഗ് സെല്‍) ദ്വൈമാസ കാമ്പയിന്‍ അവതരിപ്പിച്ചു. ഫരീദ് ഐക്കരപ്പടി നന്ദി പറഞ്ഞു. 
ജുമുഅ നമസ്‌കാരത്തിനു ശേഷം നടന്ന സമാപന സംഗമത്തില്‍ ഇബ്രാഹിം ഓമശ്ശേരി ആമുഖ ഭാഷണം നിര്‍വഹിച്ചു. ബഷീര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. മാഹിന്‍ വിഴിഞ്ഞം യോഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു. സയ്യിദ് ഹബീബ് തങ്ങള്‍, റാശിദ് ദാരിമി, അഷ്റഫ് തില്ലങ്കേരി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. 

Tags

Latest News