Sorry, you need to enable JavaScript to visit this website.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്ത് ടെക്‌സലന്‍സ്

റിയാദ് - രിസാല സ്റ്റഡി സര്‍ക്കിള്‍ മുപ്പതാം വാര്‍ഷികാഘോഷമായ ത്രൈവിംഗ് തേര്‍ട്ടിയുടെ ഭാഗമായി സൗദി ഈസ്റ്റ് നാഷനല്‍ കമ്മിറ്റി ടെക്‌സലന്‍സ് സംഘടിപ്പിച്ചു. നാഷനല്‍ പരിധിയിലെ വിവിധ സോണുകളില്‍ നിന്നുള്ള എഐ പ്രൊഫഷണലുകള്‍ ഒത്തുകൂടിയ സംഗമത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് , മെഷീന്‍ ലേണിംഗ് , നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈന്‍ കേബിള്‍ നെറ്റ്‌വര്‍ക്ക് തുടങ്ങിയ വ്യത്യസ്ത വിഷയങ്ങള്‍ പഠന വിധേയമാക്കി.
നാഷനല്‍ ഹൗസിങ് കമ്പനി സിസ്റ്റം ആര്‍ക്കിടെക്ട്  അബ്ദുള്‍ ലത്തീഫ് , നാഷനല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് ക്ലൗഡ് എഞ്ചിനീയര്‍ അഹ്മദ് അജ് വാദ് , പ്രമുഖ എഐ സ്‌പെഷ്യലിസ്റ്റ് ഡോ. നവാസ് അല്‍ ഹസനി എന്നിവര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍ അബ്ദുള്‍ റഔഫ് മംഗലാപുരം, സലാം മൊബൈല്‍ ക്ലൗഡ് ആര്‍ക്കിടെക്റ്റ് ഹബീബുള്ള തേക്കര്‍ എന്നിവര്‍ ഐഡിയ ഷോക്കേസില്‍ ഇടപെട്ട് സംസാരിച്ചു.
IT മേഖലയിലെ പുത്തന്‍ പ്രവണതകളെക്കുറിച്ചും അതിലെ ചതിക്കുഴികളെക്കുറിച്ചും സ്വയം അപ്‌ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു. തുടര്‍ന്നും ഇത്തരം പുത്തന്‍ അറിവുകള്‍ പരസ്പരം പങ്കുവെക്കുന്നതിനും പഠനം നടത്തുന്നതിനുമായി 9 അംഗ ടീം രൂപീകരിച്ചു. RSC ഗ്ലോബല്‍ വിസ്ഡം സെക്രട്ടറി കബീര്‍ ചേളാരി ഉദ്ഘാടനം ചെയ്ത സംഗമത്തിന് ഗ്ലോബല്‍ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓര്‍ഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കല്‍, നാഷനല്‍ ചെയര്‍മാന്‍ ഇബ്രാഹിം അംജദി, ജനറല്‍ സെക്രട്ടറി റഊഫ് പാലേരി, നാഷനല്‍ സെക്രട്ടറിമാരായ നൂറുദ്ദീന്‍ കുറ്റിയാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റര്‍, അമീന്‍ ഓച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.

 

Latest News