പോക്‌സോ കേസില്‍ ലോഡ്ജ് ഉടമ പിടിയില്‍

തൃശൂര്‍ - മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന  12 വയസുള്ള  കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ  പിടികൂടി. പെരിങ്ങണ്ടൂര്‍ കെ. ആര്‍ ലോഡ്ജ് ഉടമ രാമകൃഷ്ണന്‍ എന്ന കുട്ടപ്പനെയാണ്  പിടികൂടിയത്. സഹോദരന്റെ വീട്ടിലെ കുളിമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു പ്രതി.  ലോഡ്ജിനു  സമീപം കുട്ടി കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും കുട്ടി ഓടി സമീപത്തെ വീട്ടില്‍ അഭയം തേടുകയുമായിരുന്നു.
സംഭവശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ തേടി  നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തിലാണ് സഹോദരന്റെ വീട്ടിലെ കുളിമുറിയില്‍ നിന്നും
മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ സംഗീതിന്റെ നേത്യത്തിലുള്ള പോലീസ് സംഘം ഇയാളെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

 

Latest News