Sorry, you need to enable JavaScript to visit this website.

പ്രസിദ്ധീകരണ മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണണം-ഒ.എസ്.എന്‍.എസ് 

ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി സംസ്ഥാന കണ്‍വെന്‍ഷന്‍  കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സബ് ജഡ്ജി എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്യുന്നു. 

കോഴിക്കോട് -രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുതും വലുതുമായ പ്രിന്റിംഗ് പ്രസിദ്ധീകരണങ്ങളുടെയും ഓണ്‍ലൈന്‍ മീഡിയ ചാനലുകളിലെയും ന്യൂസ് പോര്‍ട്ടലുകളിലെയും പ്രസാധകരുടേയും ജീവനക്കാരുടെയും  നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും പ്രസ്സ് രജിസ്ട്രാറും തയ്യാറാവണമെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് സ്മാള്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
           പ്രസ്സ് രജിസ്ട്രാര്‍ ഓഫ് ഇന്ത്യയുടെ കടുത്ത നിയമങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നും ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ സബ് ജഡ്ജി എം പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു.
       സംഘടനയുടെ പ്രസിഡണ്ട് രാംദാസ് വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോ:എം.പി.പത്മനാഭന്‍ മുഖ്യപ്രഭാഷണം നടത്തി.  കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അല്‍ഫോന്‍സാ മാത്യു മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സി.ഒ.ടി അസീസ് സ്‌നേഹോപഹാര വിതരണം നടത്തി. കെ.പി.വിജയകുമാര്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തി. പ്രദീപ് ഉഷസ്, സന്തോഷ് വേങ്ങേരി, രമേശ് കോട്ടോളി, വി.പി.സഞ്ജീവ്, സോനു വെള്ളിമാടുകുന്ന്, ജോണ്‍സണ്‍.കെ.ജോര്‍ജ്, ഷാജി പയ്യോളി, നൗഷാദ് കല്ലാച്ചി, ജയരാജന്‍ അനുഗ്രഹ, മുരളി കൊമ്മേരി, ഗണേഷ് പാലത്ത് തുടങ്ങിയവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. തുടര്‍ന്ന് റാണി ജോയ്, എം വിനയന്‍, ശ്രീകലാ വിജയന്‍, സുനില്‍കുമാര്‍ കോഴിക്കോട്, ഡോക്ടര്‍ പി.കെ ജനാര്‍ദ്ദനന്‍ കണക്കംപാറ ബാബു എന്നിവര്‍ സംസാരിച്ചു.

Latest News