റിയാദ്- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന മുസ്ലിം ലീഗ് സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കെഎംസിസി റിയാദ് മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ബlduയിലെ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് കെഎംസിസി മലപ്പുറം ജില്ലാ പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെഎംസിസി വൈസ് പ്രസിഡന്റ് ഷുക്കൂര്‍ വടക്കേമണ്ണ അധ്യക്ഷത വഹിച്ചു.
പട്ടിക്കാട് ജാമിഅഃ നൂരിയ അധ്യാപകന്‍ ളിയാഉദ്ദീന്‍ ഫൈസി പ്രാര്‍ത്ഥനയും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. മതേതര ഭാരതത്തിന്റെ വീണ്ടെടുപ്പിനായി പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്നും അതിലേക്കായി പ്രവാസികളുടെ പങ്ക് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി സഫീര്‍ മുഹമ്മദ്, മണ്ഡലം ട്രഷറര്‍ മുജീബ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ഭാഗമായി പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു. ചര്‍ച്ചയില്‍ ബഷീര്‍ ഇരുമ്പുഴി, സത്താര്‍ താമരത്ത്, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, റാഷിദ് വാഫി, അമീര്‍ അലി പൂക്കോട്ടൂര്‍ എന്നിവര്‍ സംസാരിച്ചു. ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ ചര്‍ച്ചകള്‍ നിയന്ത്രിച്ചു.
മലപ്പുറം മണ്ഡലത്തിന്റെ കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി വാര്‍ഷിക കൗണ്‍സിലും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുകയുണ്ടായി. വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് മണ്ഡലം ആക്ടിങ് സെക്രട്ടറി ജലീല്‍ പുല്‍പ്പറ്റയും വരവ്ചിലവ് കണക്കുകള്‍ മണ്ഡലം ഓര്‍ഗനൈസിംഗ് സെക്രട്ടറി യൂനുസ് കൈതക്കോടനും നിര്‍വഹിച്ചു. മണ്ഡലത്തിനകത്തെ പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മിറ്റികളുടെ വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വിവിധ കമ്മിറ്റികള്‍ക്ക് വേണ്ടി ഫാസില്‍ അരിമ്പ്ര, അബ്ദുറഹ്മാന്‍ ആനക്കയം, സമദ് പുല്‍പ്പറ്റ, ഷാജിദ് മലപ്പുറം, സൈദലവി കോഡൂര്‍, അഷ്‌റഫ് പൂക്കോട്ടൂര്‍ എന്നിവര്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
മലപ്പുറം മണ്ഡലത്തില്‍ നിന്ന് കെഎംസിസി സെന്‍ട്രല്‍, ജില്ലാ കമ്മിറ്റികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പിസി അബ്ദുല്‍ മജീദ്(സെക്രട്ടറി, സെന്‍ട്രല്‍ കമ്മിറ്റി), ഷാഫി മാസ്റ്റര്‍ ചിറ്റത്തുപാറ(ചെയര്‍മാന്‍, മലപ്പുറം ജില്ലാ കമ്മിറ്റി), യൂനുസ് നാണത്ത്(സെക്രട്ടറി, മലപ്പുറം ജില്ലാ കമ്മിറ്റി) എന്നിവര്‍ക്കുള്ള സ്വീകരണവും പരിപാടിയുടെ ഭാഗമായി നടന്നു.
ഷൗക്കത്ത് പുല്‍പ്പറ്റ ഖിറാഅത്ത് നിര്‍വഹിച്ചു. മണ്ഡലം സെക്രട്ടറി യൂനുസ് തോട്ടത്തില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് മുസമ്മില്‍ കാളമ്പാടി നന്ദിയും പറഞ്ഞു.