ഗാസയില്‍ മരണം 30,410; പരിക്കേറ്റവര്‍ 71,700

ഗാസ- ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ തുടരുന്ന ഇസ്രായില്‍ സൈനിക ആക്രമണത്തില്‍ ഇതുവരെ 30,410 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 71,700 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച പുറത്തുവിട്ട കണക്കാണിത്.
ഇസ്രായിലിന്റെ ഗാസ ആക്രമണത്തില്‍ 30,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതോടെ വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര സമ്മര്‍ദ്ദം വര്‍ധിച്ചിട്ടുണ്ട്. ഗാസയില്‍ ജനസംഖ്യയുടെ നാലിലൊന്ന് പേരും പട്ടിണിയിലെക്ക് നീങ്ങുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

 

Latest News