ഹായില്‍ - ഹായിലിലെ ഇന്ത്യക്കാരുടെ ലേബര്‍ ഓഫിസ് കോര്‍ഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട സാമൂഹികപ്രവര്‍ത്തകനും ഒ.ഐ.സി.സി നേതാവുമായ ചാന്‍സ അബ്ദുല്‍ റഹ്മാന് ഹായില്‍ ഒ.ഐ.സി.സി സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കി. ഹൈദര്‍ അലി ഖാസിമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംഘടന സാമുഹിക പ്രവര്‍ത്തകരായ ബഷീര്‍ മാള, അബ്ദുസത്താര്‍ പുന്നാട്, ബാപ്പു എസ്റ്റേറ്റുമുക്ക്, സിദ്ദീക്ക് വിഎഫ്എസ്, നിസാം അല്‍ ഹബിബ്, ഡോ. അരവിന്ദ്, ജെ.ശിവന്‍ എന്നിവര്‍ സംസാരിച്ചു. സാബു തേക്കട സ്വാഗതവും സദഖത്ത് വള്ളിക്കുന്നം നന്ദിയും പറഞ്ഞു.