പി.സി ജോര്‍ജിനെതിരെ പരാതി പറയാന്‍ ബി ജെ പി ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ചയ്ക്ക് തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ - പി.സി ജോര്‍ജിനെതിരെ പരാതിയുമായി തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുടെ എന്‍ ഡി എ ഘടകക്ഷിയായ ബി ഡി ജെ എസ്. ദല്‍ഹിയിലുള്ള തുഷാര്‍ വെള്ളാപ്പള്ളി, ഇന്ന് ബി ജെ പി ദേശീയ നേതൃത്വത്തിന് പരാതി നല്‍കും. ബി ജെ പി അധ്യക്ഷന്‍ ജെ.പി.നദ്ദയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. പത്തനംതിട്ട സീറ്റ് നല്‍കാത്തതിനെ സംബന്ധിച്ച്  തുഷാര്‍ വെള്ളാപ്പള്ളിക്കും, വെള്ളാപ്പള്ളി നടേശനും എതിരായ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങളിലാണ് ബി ഡി ജെ എസിന് പരാതി. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ അനാവശ്യ വിവാദമുണ്ടാക്കുന്നതാണ് പരാമര്‍ശങ്ങളെന്നാണ് ബി ഡി ജെ എസ് നിലപാട്.
കേരളത്തില്‍ നാല് സീറ്റുകള്‍ ബി ഡി ജെ എസിന് നല്‍കാനാണ് നിലവില്‍ എന്‍ ഡി എയിലെ ധാരണ. കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നാണ് വിവരം.

 

Latest News