എന്‍ഡിഎ കേരള ഘടകത്തില്‍ പുതിയ പോര്‍മുഖം,  പി.സി ജോര്‍ജും തുഷാര്‍ വെള്ളാപ്പള്ളിയും തമ്മിലടി 

തിരുവനന്തപുരം- പത്തനംതിട്ട ലോക്സഭാ സീറ്റില്‍ ബിജെപി  അനില്‍ ആന്റണിയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ എന്‍ഡിഎ കേരള ഘടകത്തില്‍ പുതിയ പോര് മുറുകുന്നതായി റിപ്പോര്‍ട്ട്. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പി.സി ജോര്‍ജ് വെള്ളാപ്പള്ളി നടേശനെതിരയും തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും രൂക്ഷമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
ദല്‍ഹിയിലുള്ള തുഷാര്‍ വെള്ളാപ്പള്ളി ജോര്‍ജിനെതിരേ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ധയ്ക്ക് പരാതി നല്‍കുമെന്നാണ് സൂചന. താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നതായും എന്നാല്‍ വെള്ളാപ്പള്ളിയും തുഷാര്‍ വെള്ളാപ്പള്ളിയും എതിര്‍ത്തുവെന്നുമായിരുന്നു പി.സി ജോര്‍ജ് ആരോപിക്കുന്നത്.

Latest News